യോഗി സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ചന്തേരയില്‍

Posted on: 14 Aug 2015തൃക്കരിപ്പൂര്‍: കേരള യോഗി സര്‍വീസ് സൊസൈറ്റി 12-ാം സംസ്ഥാന സമ്മേളനം 16-ന് ചന്തേര ഗവ. യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.പി.ബാലചന്ദ്രന്‍ ഗുരുക്കള്‍ അധ്യക്ഷതവഹിക്കും. എം.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഉപഹാരം നല്കും. ഉച്ചയ്ക്കുശേഷം പ്രതിനിധിസമ്മേളനവും റിപ്പോര്‍ട്ട് അവതരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.

More Citizen News - Kasargod