യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്ര്യസ്മൃതിയാത്ര 15-ന്
Posted on: 14 Aug 2015
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭാ കമ്മിറ്റി 15-ന് സ്വാതന്ത്ര്യ സ്മൃതിയാത്ര സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വെള്ളിക്കോത്ത് സ്മൃതിമണ്ഡപത്തില്‍ നിന്നും യാത്രതുടങ്ങും. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന് യൂത്ത് കോണ്‍ഗ്രസ് ലോകസഭാ പ്രസിഡന്റ് സാജിദ് മൗവ്വലിന് പതാക കൈമാറി ഉദ്ഘാടനംചെയ്യും.
വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നടക്കുന്ന സമാപനസമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനംചെയ്യും. കെ.പി.കെ.റഹീം മുഖ്യപ്രഭാഷണം നടത്തും.