ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതലമത്സരം

Posted on: 14 Aug 2015കാസര്‍കോട്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പൊതുവിദ്യാഭ്യാസ ഹയര്‍ സെക്കന്‍ഡറി, വിദ്യാഭ്യാസ വകുപ്പുകളും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തും. പെയിന്റിങ് യു.പി., പോസ്റ്റര്‍ ഹൈസ്‌കൂള്‍, കാര്‍ട്ടൂണ്‍ ഹയര്‍ സെക്കന്‍ഡറി, കഥാരചന, കവിതാരചന, പ്രോജക്ടവതരണം എന്നിവയിലാണ് മത്സരങ്ങള്‍. യു.പി. വിഭാഗത്തിന് മണ്ണിലെ ജീവന്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മണ്ണുസംരക്ഷിക്കാം, ഹയര്‍ സെക്കന്‍ഡറിക്ക് എന്റെ നാട്ടിലെ മണ്ണ് എന്നിങ്ങനെയാണ് പ്രോജക്ടവതരണത്തിനുള്ള വിഷയങ്ങള്‍. ജില്ലാതല പ്രോജക്ടവതരണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്‌കൂളുകള്‍ അതത് വിഷയങ്ങള്‍ക്കനുസൃതമായി തങ്ങളുടെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍, വ്യക്തമായ വിലാസവും തയ്യാറാക്കിയ വിദ്യാര്‍ഥികളുടെയും മേല്‍നോട്ടം നല്‍കിയ അധ്യാപകന്റെയും ഫോണ്‍ നമ്പറും പ്രഥമാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലും സഹിതം നവംബര്‍ അഞ്ചിനകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കോ ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഓഫീസര്‍ക്കോ അയക്കണം. മത്സരങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 8547148380.

More Citizen News - Kasargod