സലഫി മൂവ്മെന്റ് കാമ്പയിന് 16-ന്
Posted on: 14 Aug 2015
കാസര്‍കോട്: കേരള നദ്വത്തുല് മുജാഹിദ്ദീന്റെ പോഷകസംഘടനയായ സൗത്ത് കര്‍ണാടക സലഫി മൂവ്മെന്റ് കാമ്പയിന് സമാപനം 16-ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16-ന് രാവിലെ ഒമ്പതരയ്ക്ക് തലപ്പാടി സലഫി നഗറിലാണ് പരിപാടി.
കേരള നദ്വത്തുല് മുജാഹിദ്ദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യും. അബ്ദുള്‍റസാഖ് ഹാജി അധ്യക്ഷതവഹിക്കും.
പത്രസമ്മേളനത്തില്‍ ഇസ്മയില്‍ ഷാഫി, ഹാരിസ് ചേരൂര്‍, ഇബ്രാഹിം കാലിക്കറ്റ്, ഹാഷിം കൊല്ലമ്പാടി, ടി.ഇസ്മയില്‍ എന്നിവര്‍ സംബന്ധിച്ചു.