പോസ്റ്റര്‍രചനാ മത്സരവിജയികള്‍

Posted on: 14 Aug 2015കാസര്‍കോട്: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് സാമൂഹികനീതി വകുപ്പിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടത്തിയ ജില്ലാതല പോസ്റ്റര്‍രചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ജി.എച്ച്.എസ്സിലെ തന്‍വീര്‍ അലിയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വെള്ളിക്കോത്ത് എം.പി.എസ്.ജി. വി.എച്ച്.എസ്.എസ്സിലെ ടി.രാഹുല്‍ രമേഷും ഒന്നാംസ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ അബൂബക്കര്‍ സിദ്ദിഖ് രണ്ടാംസ്ഥാനവും രാവണേശ്വരം ജി.എച്ച്.എസ്സിലെ പി.പി.ദേവീലാല്‍ മൂന്നാംസ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെരിയ ജി.എച്ച്.എസ്.എസ്സിലെ കെ.വൈശാലി, തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസ്.എസ്സിലെ വരുണ്‍രാജ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

More Citizen News - Kasargod