ലോട്ടറി ഏജന്റുമാര്‍ ധര്‍ണ നടത്തി

Posted on: 14 Aug 2015



കാസര്‍കോട്: ബോണസ്സായി 10,000 രൂപ അനുവദിക്കുക, സേവനനികുതി സര്‍ക്കാര്‍ തന്നെ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ്, കെ.പി.ദാമോദരന്‍, പ്രഭാകരന്‍, എം.കെ.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod