ഭൂമിഗീതം പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

Posted on: 14 Aug 2015



കാസര്‍കോട്: വാസയോഗ്യമല്ലാത്ത ഭൂമി കിട്ടിയ ഭൂരഹിതര്‍ക്ക് വാസയോഗ്യമായ 10 സെന്റ് ഭൂമി കൂടി നല്‍കുക, ഭൂരഹിതര്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്തുതന്നെ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭൂമിഗീതം വെല്‍ഫേര്‍ അസോസിയേഷന്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
പെരിയ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രവീന്ദ്രന്‍, ഹമീദ് ബദിയടുക്ക, പി.വി.മൈക്കിള്‍, കരുണാകരന്‍ കല്ലക്കട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod