കാസര്‍കോട്ടുനിന്ന് രോഗിയില്ലാതെ ഓടിച്ചുവന്ന ആംബുലന്‍സ് ചെറുവത്തൂരില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു
Posted on: 13 Aug 2015
ചെറുവത്തൂര്‍: കാസര്‍കോട്ടുനിന്ന് ഓടിച്ചുവന്ന ആംബുലന്‍സ് ചെറുവത്തൂരിലെ പെട്രോള്ബങ്കിന് സമീപം ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. രോഗിയില്ലാതെ സൈറണ്‍ മുഴക്കിക്കൊണ്ട് ചെറുവത്തൂരിലെത്തിയ ആംബുലന്‍സിലെ ഡ്രൈവറാണ് കടന്നുകളഞ്ഞത്. കാസര്‍കോട്ടുനിന്ന് മറ്റു ഡ്രൈവര്‍മാര്‍ ചെറുവത്തൂര്‍ കെ.എ.ച്ച്. ഹോസ്പിറ്റലിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ അറിയിച്ചതിനെത്തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് ഡ്രൈവര്‍ ഇല്ലാതെ നിര്‍ത്തിയിട്ട ആംബുലന്‍സ് കണ്ടെത്തിയത്. ആംബുലന്‍സിനകത്ത് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായി ഡ്രൈവര്‍മാര്‍ ചന്തേര പോലീസിനെ അറിയിച്ചു.