ദളിത് കോണ്‍ഗ്രസ് കണ്വെന്ഷന് നടത്തി
Posted on: 13 Aug 2015
ചെറുവത്തൂര്‍: ദളിത് കോണ്‍ഗ്രസ് ചെറുവത്തൂര്‍ മണ്ഡലം കണ്വെന്ഷന് ഡി.സി.സി. വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി. മുന്‍സെക്രട്ടറിയുമായ സി.പി.കൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.വി.സുധാകരന്, ഡോ. കെ.വി.ശശിധരന്, എ.വി.വിനോദ്കുമാര്‍, കെ.പി.കുമാരന്, എന്‍.സി.രാജു, എ.സുനിത, കെ.സിന്ധു, അഡ്വ. കെ.എന്‍.നിവേദ്, ശ്രീജിത് അച്ചാംതുരുത്തി എന്നിവര്‍ സംസാരിച്ചു. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ദളിത് സമൂഹവും' എന്ന വിഷയം കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വി.ഷാഹുല്‍ഹമീദ് അവതരിപ്പിച്ചു.
വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും
അനുമോദിച്ചു. സമാപനസമ്മേളനം സജീഷ് കൈതക്കാട് അധ്യക്ഷതവഹിച്ചു. എം.രവീന്ദ്രന്, കെ.ദിലീപ്കുമാര്, മുട്ടത്ത് രാഘവന്, കൊടക്കല്‍ കുഞ്ഞിക്കണ്ണന്, സജീവന് മടിവയല്‍, കെ.പി.അനൂപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.