താലോലപ്പൊയില്‍ കോളനിയില്‍ കുടിവെള്ളമെത്തി

Posted on: 13 Aug 2015



വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ താലോലപ്പൊയില്‍ പട്ടികവര്‍ഗകോളനിയില്‍ കുടിവെള്ളപദ്ധതി പ്രവര്‍ത്തനം തുടങ്ങി. 40 കുടുംബങ്ങള്‍ക്കുള്ള ജലവിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കി അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുഞ്ഞി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എം.കുഞ്ഞിക്കൃഷ്ണന്‍, എം.കുഞ്ഞിക്കൃഷ്ണന്‍, എം.രാജു എന്നിവര്‍ സംസാരിച്ചു. ഷൈല തമ്പാന്‍ സ്വാഗതവും പി.വി.സതീശന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod