സി.പി.ഐ. ജാഥ നടത്തി

Posted on: 13 Aug 2015ചെറുവത്തൂര്‍: അഴിമതിക്കും വിലക്കയറ്റത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സി.പി.ഐ. സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ ലോക്കല്‍ കമ്മിറ്റി കാല്‍നടജാഥ നടത്തി. കാരിയില്‍ ജില്ലാ കമ്മിറ്റിയംഗം പി.ഭാര്‍ഗവി ജാഥാ ലീഡര്‍ കെ.കെ.ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനംചെയ്തു.
കിഴക്കേമുറി, അച്ചാംതുരുത്തി, എരഞ്ഞിക്കീല്‍, ഓര്‍ക്കുളം, മടക്കര, ബോട്ട്‌ജെട്ടി, ഓരി, പയ്യങ്കി, വെല്‍ഫേര്‍ സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപനസമ്മേളനം സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവംഗം എം.അസിനാര്‍ ഉദ്ഘാടനംചെയ്തു. കെ.കെ.ബാലകൃഷ്ണന്‍, എ.അമ്പൂഞ്ഞി, മുകേഷ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod