ആരോഗ്യക്യാമ്പും ബോധവത്കരണവും
Posted on: 13 Aug 2015
പിലിക്കോട്: പടുവളം സി.ആര്.സി. ലൈബ്രറി സൗജന്യ ഹോമിയോ ആരോഗ്യക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എ.വി.രമണി ഉദ്ഘാടനംചെയ്തു. പി.ദാമോദര പൊതുവാള് അധ്യക്ഷത വിഹിച്ചു. ഡോ. പി.പി.ശ്രീജ, ഡോ. കെ.പി.പ്രസീത എന്നിവര്‍ ക്ലാസെടുത്തു. പി.വി.പ്രഭാകരന്, സി.കൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.