സ്വാതന്ത്ര്യദിന പദയാത്ര നടത്തും
Posted on: 13 Aug 2015
ബോവിക്കാനം: സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കുന്നതിനായി മുളിയാറില്‍ സ്വാതന്ത്ര്യദിന പദയാത്ര നടത്തും. സ്വാതന്ത്ര്യസമരസേനാനികളായ ഗാന്ധി രാമന്നായര്, മേലത്ത് നാരായണന് നമ്പ്യാര്‍, എ.കെ.കൃഷ്ണന് നായര്‍, കെ.പി.മാധവന് നായര്‍, നിട്ടൂര്‍ കോരന് നായര്‍ എന്നിവരെ അനുസ്മരിക്കുന്നതിനാണ് പദയാത്ര നടത്തുന്നത്. സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും.
15-ന് രാവിലെ 10ന് കാനത്തൂര്‍ ഓട്ടക്കാട്ടില്നിന്ന് ആരംഭിക്കുന്ന പദയാത്ര ബോവിക്കാനത്ത് സമാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് ബോവിക്കാനം എ.യു.പി. സ്കൂളില്‍ അനുസ്മരണസമ്മേളനം നടത്തും.
കാവുഗോളി ക്ഷേത്രത്തില്‍ രാമായണപാരായണം
കാസര്‍കോട്: കുഡ്ലു കാവുഗോളി വിഷ്ണുക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണപാരായണവും പ്രവചനവും 14 മുതല്‍ 16 വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് തന്ത്രി ഉളിയത്തായ വിഷ്ണു അസ്റ പരിപാടി ഉദ്ഘാടനംചെയ്യും. ശ്രീനിവാസ പട്ടേരി കാവുമഠം അധ്യക്ഷതവഹിക്കും.
സ്വാഗതസംഘം രൂപവത്കരിച്ചു
പൊയിനാച്ചി: മയിലാട്ടി ഞെക്ലിയിലെ ബാര യുവജന ക്ലബ്ബിന്റെ പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനത്തിന് 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ക്ലബ് പ്രസിഡന്റ് കെ.വി.ഭക്തവത്സലന് അധ്യക്ഷതവഹിച്ചു. എന്‍.മന്മോഹന, കെ.പി.സുധര്‍മ, പി.പി.അനീഷ്, പി.കെ.ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കുടുംബസംഗമം
ഉദുമ: അരവത്ത് തെക്ക് വീട് എരോല്‍ തറവാട് കുടുംബസംഗമം വെള്ളിയാഴ്ച രാവിലെ 10ന് തറവാട്ടില്‍ നടക്കും.