മൊബൈല്‍ സേവനം കാര്യക്ഷമമാക്കണം
Posted on: 13 Aug 2015
നീലേശ്വരം: ത്രീജി സംവിധാനത്തോടുകൂടി മൊബൈല്‍ സേവനം കാര്യക്ഷമമാക്കണമെന്ന് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന് നീലേശ്വരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. യൂണിയന് കണ്ണൂര്‍ എസ്.എസ്.എ. ഖജാന്‍ജി ഇ.പി.ദാമോദരന്‍ ഉദ്ഘാടനംചെയ്തു. കെ.രാജന് അധ്യക്ഷതവഹിച്ചു. പി.ടി.ഗോപാലകൃഷ്ണന്, സി.എം.സുരേശന്, എം.എ.മോഹനന്, കെ.വി.കൃഷ്ണന്, എം.ബാലകൃഷ്ണന്, ഇ.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.രാജന് (പ്രസി.), എം.ബാലകൃഷ്ണന് (സെക്ര.), ഇ.കെ.ശ്രീജിത്ത്(ഖജാ.), എ.വി.കൃഷ്ണന് (ഓഡിറ്റര്‍). ജില്ലാ സമ്മേളനം സപ്തംബര്‍ 11, 12 തീയതികളില്‍ പെരളശ്ശേരിയില്‍ നടക്കും.
പള്ളം നീര്ത്തടമാക്കണം
നീലേശ്വരം: പുത്തരിയടുക്കത്തെ പള്ളം നീര്‍ത്തടമായി സംരക്ഷിക്കണമെന്ന് പള്ളം സെന്‍ട്രല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കണ്മണി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.വി.ഗംഗാധരന്, ടി.വി.രാജന്, ടി.വി.കുഞ്ഞിക്കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കണ്മണി രാധാകൃഷ്ണന് (പ്രസി.), എം.വി.വിജയന് (സെക്ര.).
കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് സ്വീകരണംനല്കി
നീലേശ്വരം: ഡി.സി.സി. ജനറല്‍ സെക്രട്ടറി മാമുനി വിജയന്, നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന് നായര്‍ എന്നിവര്‍ക്ക് നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണംനല്കി. മുങ്ങത്ത് സുകുമാരന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന് അധ്യക്ഷതവഹിച്ചു. സേവാദള്‍ ജില്ലാ ചെയര്മാന് രമേശന് കരുവാച്ചേരി, നഗരസഭാംഗങ്ങളായ ഇ.ഷജീര്‍, പി.നളിനി, വത്സലാ തമ്പാന്, തെക്കുമ്പാടന്‍ ബാലകൃഷ്ണന്, ശ്രീധരന് മാടായി, പി.അരവിന്ദാക്ഷന്, സി.വിദ്യാധരന്, സുധാകരന് െകാട്ര എന്നിവര്‍ സംസാരിച്ചു.