ആദിവാസി കോണ്‍ഗ്രസ് ധര്‍ണ നടത്തി

Posted on: 13 Aug 2015



രാജപുരം: ആദിവാസിവിഭാഗങ്ങള്‍ 2014 മാര്‍ച്ച് 31 വരെ കുടിശ്ശിക വരുത്തിയിട്ടുള്ള വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി. പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്ക് നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് സി.അശോകന്‍ ഉദ്ഘാടനം ചെയ്തു. ബളാല്‍ പഞ്ചായത്തംഗം സി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രതീഷ് ഇരിയ, സന്തോഷ് കോളിച്ചാല്‍, ശാന്ത രാഘവന്‍, രാഘവന്‍ ബളാല്‍, അനീഷ് ചെക്യാര്‍പ്പ്, സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod