ഓലാട്ട് ക്ഷീരസംഗമം തുടങ്ങി

Posted on: 13 Aug 2015ചെറുവത്തൂര്‍: നീലേശ്വരം ബ്ലോക്ക് ക്ഷീരസംഗമം കൊടക്കാട് ഓലാട്ട് തുടങ്ങി. ക്ഷീരസംഗമത്തിന്റെ ഭാഗമായി ആദ്യദിവസം കന്നുകാലിപ്രദര്‍ശനം നടന്നു. 50 കറവപ്പശു, 35 കിടാരി, 15 കന്നുകുട്ടികള്‍ പ്രദര്‍ശനത്തിലെത്തി.
ബ്രൗണ്‍ സ്വിസ്, സുനന്ദിനി, ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ജഴ്‌സി, ഗീര്‍ വിഭാഗത്തില്‍പ്പെട്ട പശുക്കളുമായാണ് കര്‍ഷകര്‍ പ്രദര്‍ശന മത്സരത്തിനെത്തിയത്. കറവപ്പശു വിഭാഗത്തിലും കന്നുകുട്ടിവിഭാഗത്തിലും പങ്കെടുത്തവര്‍ക്ക് സമ്മാനം നല്കി.
കന്നുകാലിപ്രദര്‍ശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശാന്ത ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.രാജന്‍, കെ.രമ്യ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പങ്കെടുത്ത ഉരുക്കള്‍ക്ക് കാലിത്തീറ്റ സൗജന്യമായി നല്കി.
13-ന് രാവിലെ 10-ന് ക്ഷീരസംഗമം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയ കുട്ടികളെ അനുമോദിക്കും. തുടര്‍ന്ന് ക്ഷീരവികസനസെമിനാറും വിവിധ മത്സരങ്ങളും നടക്കും.

More Citizen News - Kasargod