കടലേറ്റം: മൂസോടിയില്‍ ഒരു വീടുകൂടി തകര്‍ന്നു

Posted on: 13 Aug 2015മഞ്ചേശ്വരം: കടലേറ്റം രൂക്ഷമായ ഉപ്പള മൂസോടി കടപ്പുറത്ത് ഒരു വീടുകൂടി തകര്‍ന്നു. മൂസോടി തൈവളപ്പിലെ യൂസുഫിന്റെ വീടാണ് കഴിഞ്ഞദിവസം തകര്‍ന്നത്. ഒരാഴ്ചയായി രൂക്ഷമായ കടലേറ്റമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. മൂസോടിയിലെ ഫാത്തിമയുടെ വീട് ഒരാഴ്ചമുമ്പ് കടലേറ്റത്തെത്തുടര്‍ന്ന് തകര്‍ന്നുവീണിരുന്നു. അപകടഭീഷണിയിലായിരുന്ന പത്തോളം കുടുംബങ്ങളെ മൂസോടി ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

More Citizen News - Kasargod