സോമില്‍ തൊഴിലാളികളുടെ ബോണസ്-കൂലിവര്‍ധന പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു
Posted on: 13 Aug 2015
നീലേശ്വരം: ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ സോമില്ലുകളിലെ തൊഴിലാളികളുടെ കൂലിവര്‍ധന, ബോണസ് പ്രശ്നങ്ങള്‍ സോമില്‍ ഓണേഴ്സ് അസോസിയേഷന് പ്രതിനിധികളും ഹൊസ്ദുര്‍ഗ് താലൂക്ക് സോമില്‍ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു.) പ്രതിനിധികളും തമ്മില്‍ നേരിട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പ്വ്യവസ്ഥ അനുസരിച്ച് നിലവില്‍ ലഭിച്ചുവരുന്ന ദിവസവേതനത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 60 രൂപ വര്‍ധന അനുവദിക്കും. ലീവ് വിത്ത് വേജസ്, വിശേഷദിവസ അവധി എന്നിവ ലഭിക്കാത്ത സ്ഥാപനങ്ങളില്‍ അത് അനുവദിക്കാനും സമ്മതിച്ചു.