എ.സി.കണ്ണന്‍ നായരെ അനുസ്മരിക്കും

Posted on: 13 Aug 2015



കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അമരക്കാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന എ.സി.കണ്ണന്‍ നായരുടെ 117-ാം ജന്മവാര്‍ഷികാഘോഷം ശനിയാഴ്ച നടക്കും. രാവിലെ 9.30ന് മേലാങ്കോട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനംചെയ്യും. അഡ്വ. ടി.കെ.സുധാകരന്‍ അധ്യക്ഷതവഹിക്കും. സ്വാതന്ത്ര്യസമര സേനാനി കെ.വി.നാരായണന്‍ അനുസ്മരണപ്രഭാഷണം നടത്തും. എ.സി.കണ്ണന്‍ നായര്‍ ദേശീയ പഠനകേന്ദ്രമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

More Citizen News - Kasargod