ആര്‍.എം.എസ്.എ. അധ്യാപകരുടെ ശമ്പളം തടഞ്ഞുവെച്ച നടപടി പിന്‍വലിക്കണം -കെ.എസ്.ടി.എ.

Posted on: 13 Aug 2015



കാഞ്ഞങ്ങാട്: ജില്ലയിലെ ആര്‍.എം.എസ്.എ. വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം തടഞ്ഞുവെച്ച നടപടി പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്.സി. വഴി നിയമനംലഭിച്ച് വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമാണ് ആഗസ്ത് മുതല്‍ സംസ്ഥാന പ്രോജക്ട് ഓഫീസര്‍ തടഞ്ഞുവെച്ചത്. ഇതുസംബന്ധിച്ച് നിവേദനംനല്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു. പി.ദിലീപ്കുമാര്‍, കെ.വി.സുജാത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod