എം.ജി.എല്‍.സി. അധ്യാപകര്‍ കളക്ടറേറ്റ്മാര്‍ച്ച് നടത്തി

Posted on: 13 Aug 2015



കാസര്‍കോട്: സംസ്ഥാനത്ത് 17വര്‍ഷമായി ജോലിചെയ്യുന്ന എം.ജി.എല്‍.സി. അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പ്വരുത്തുക, മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശചെയ്ത വേതനവര്‍ധനവ് നടപ്പാക്കുക, അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന വേതനം ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.ജി.എല്‍.സി. അധ്യാപകര്‍ കളക്ടറേറ്റിലേക്ക് വായ മൂടിക്കെട്ടി മാര്‍ച്ച്‌നടത്തി. ഗവ. കോളജ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചിനുശേഷം ബി.സി. റോഡ് ജങ്‌നില്‍ പ്രതീകാത്മക ക്ലാസും നടത്തി. തുടര്‍ന്ന് അധ്യാപകര്‍ പട്ടിണിക്കഞ്ഞി വെച്ചു. മാര്‍ച്ച് സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനംചെയ്തു. സദാനന്ദന്‍ ചെമ്പക്കാട് അധ്യക്ഷതവഹിച്ചു. അനില്‍കുമാര്‍ കരിപ്പോടി, പി.മണിമോഹന്‍, ലത്തീഫ്, രവീന്ദ്ര, സിന്ധു, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod