പൊന്‍പുലരി വിദ്യാര്‍ഥികള്‍ ശുചീകരണംനടത്തി
Posted on: 13 Aug 2015
കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെഭാഗമായി നായന്മാര്മൂല ടി.ഐ.എച്ച്.എസ്. സ്കൂളിലെ പൊന്‍പുലരി അംഗങ്ങള്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന് ആദരമര്‍പ്പിച്ചു. പൊതുനിരത്തും സ്കൂള്‍പരിസരവും ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ 60 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അധ്യാപകരായ പി.മൂസക്കുട്ടി, പി.നാരായണന്, എന്‍.കെ.പവിത്രന്, പി.പദ്മിനി എന്നിവര്‍ നേതൃത്വം നല്കി.