ബി.എസ്.എന്‍.എല്‍. തൊഴിലാളികള്‍ പണിമുടക്കി

Posted on: 13 Aug 2015കാസര്‍കോട്: തൊഴിലാളിസംഘടനകളുമായി സര്‍ക്കിള്‍ മാനേജ്‌മെന്റ് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പണിമുടക്കി. വിവിധ സംഘടനകളുടെ സംയുക്തഫോറത്തിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. കാസര്‍കോട് പണിമുടക്കിയ ജീവനക്കാര്‍ ടെലിഫോണ്‍ഭവനു മുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. രവീന്ദ്രന്‍ കൊടക്കാട്, കെ.ഗംഗാധരന്‍, വി.എ.ജോഷി, വിനയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod