ഭൂസമരസമിതി കളക്ടറേറ്റ് ഉപരോധിച്ചു

Posted on: 13 Aug 2015



കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ ഭൂരഹിതരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി കളക്ടറേറ്റ് ഉപരോധിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച്.മുത്തലിബ് അധ്യക്ഷതവഹിച്ചു. ഹമീദ് കക്കണ്ടം, കെ.രാമകൃഷ്ണന്‍, പി.കെ.അബ്ദുല്ല, എം.ഷെഫീഖ്, പുഷ്പലത, ആയിഷ, സി.എച്ച്.ബാലകൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod