മണല്‍വാരല്‍ നിരോധം പിന്‍വലിക്കണം

Posted on: 13 Aug 2015കാസര്‍കോട്: മണല്‍വാരല്‍ നിയന്ത്രണം പിന്‍വലിച്ച് തൊഴിലാളികള്‍ക്ക് ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള കടവുകളില്‍നിന്ന് നിയമാനുസരണം എല്ലാ നിബന്ധനകളുംപാലിച്ച് വര്‍ഷങ്ങളായി മണല്‍വാരല്‍ തൊഴിലായി സ്വീകരിച്ചുകൊണ്ട് ജോലിചെയ്തുവരുന്ന തൊഴിലാളികള്‍ തൊഴിലില്ലാതെ പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു. ഇപ്പോള്‍നടക്കുന്ന അനധികൃത മണലെടുപ്പുമൂലം സര്‍ക്കാറിന് ലഭിക്കേണ്ട റോയല്‍റ്റി നഷ്ടപ്പെടുത്തുകയും ഉപഭോക്താക്കള്‍ അമിതവില നല്കാന്‍ നിര്‍ബന്ധിതമാവുകയുംചെയ്യുന്ന സാഹചര്യമുണ്ട്.
ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നിവേദനസംഘത്തില്‍ വി.എം.പുരുഷോത്തമന്‍, വി.കെ.ദാമോദരന്‍, കെ.ബാബു, ടി.രാജന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

More Citizen News - Kasargod