ഭണ്ഡാരം നഷ്ടപ്പെട്ടു
Posted on: 13 Aug 2015
കാസര്‍കോട്: മേല്‍പറമ്പ് പള്ളിപ്പുറം മേലത്ത് തറവാട് മൂലസ്ഥാന കളരിയില്‍നിന്ന് ഭണ്ഡാരവും ഗുളികന്തറയില് വെച്ചിരുന്ന ശൂലവും മോഷണംപോയി. തറവാടിന് പുറത്തുവെച്ചിരുന്ന ഭണ്ഡാരമാണ് മോഷണംപോയത്. തറവാടിന് സമീപത്തുള്ള ഗുളികന്തറയിലെ ശൂലങ്ങളിലൊരെണ്ണം ദൂരെ വലിച്ചെറിഞ്ഞനിലയിലും കാണപ്പെട്ടു. തറവാട് ഭരണസമിതിയുടെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്തു.