രാമായണപാരായണ മത്സരം
Posted on: 12 Aug 2015
തൃക്കരിപ്പൂര്‍: ചന്തേര തിരുനെല്ലൂര്‍ ശിവക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി 15-ന് 2 മണിക്ക് പ്രഭാഷണം, രാമായണ പ്രശോത്തരി, രാമായണ പാരായണ മത്സരം എന്നിവ നടക്കും. പങ്കെടുക്കുന്നവര്‍ 9447009686, 9995025320 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
അധ്യാപക ഒഴിവ്
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വി.പി.പി.എം. കെ.പി.എസ്.ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഗ്രിക്കള്‍ച്ചര്‍ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. അഭിമുഖം 13-ന് 11 മണിക്ക്.
വലിയപറമ്പ് റോഡുപണി പൂര്‍ത്തിയാക്കണം
തൃക്കരിപ്പൂര്‍: വലിയപറമ്പ് പഞ്ചായത്തിലെ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ആരംഭിച്ച റോഡുപണി പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് വലിയപറമ്പ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.വി.ഹരിദാസന് അധ്യക്ഷതവഹിച്ചു. കെ.വി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ടി.കെ.നാരായണന്, സലാം പള്ളിക്കണ്ടം, എ.പി.സൈനുദ്ദീന്‍, പി.ബാലന്, പി.വി.സുരേന്ദ്രന്, കെ.വി.കരുണാകരന്, ടി.കെ.പി.മുഹമ്മദലി, െക.രമേശന്, പി.വി.സുരേശന് എന്നിവര്‍ സംസാരിച്ചു.
അപ്ഗ്രേഡ് ചെയ്യണം
തൃക്കരിപ്പൂര്‍: കൂലേരി ഗവ. എല്‍.പി. സ്കൂള്‍ യു.പി. സ്കൂളായി ഉയര്‍ത്തണമെന്ന് പി.ടി.എ. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: വി.എം.ബാബുരാജ് (പ്രസി.), ടി.വി.സുനില്‍കുമാര്‍ (വൈ.പ്രസി.), എം.പി.രാഘവന് (സെക്ര. കം ഖജാ.).
പി.എസ്.സി. പരീക്ഷാ പരിശീലനം
പുല്ലൂര്‍: എ.കെ.ജി. സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ 16 മുതല്‍ പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കോച്ചിങ് ക്ലൂസ് സംഘടിപ്പിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 8.30 മുതല്‍ 12.30 വരെയാണ് ക്ലാസ്. റജിസ്ട്രേഷന് ഫീസ് 250 രൂപ. ഫോണ്‍: 9495146746, 9496742752.