കുന്നുംകൈ-ചിറ്റാരിക്കാല്‍ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി
Posted on: 12 Aug 2015
ചിറ്റാരിക്കാല്‍: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ കുന്നുംകൈ-ചിറ്റാരിക്കാല്‍ റോഡ് നാട്ടുകാര്‍ ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. ഗോക്കടവ് ഉദയവായനശാലയുടെയും ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ റോഡുപണി നടത്തിയത്. ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് റോഡിലെ കുഴികള്‍ നികത്തിയത്. റോഡരികിലെ കാടും വെട്ടിനീക്കി. ജോണി എടപ്പാടി, റോഷന് മണ്ഡപത്തില്‍, അരവിന്ദാക്ഷന്, തോമാച്ചന് വേങ്ങാച്ചോട്ടില്‍ എന്നിവര്‍ നേതൃത്വംനല്കി.