രണ്ടുതവണ ഉദ്ഘാടനംചെയ്ത ക്രോസ് ബാര്‍ കം ബ്രിഡ്ജിന്റെ ശിലാഫലകം നശിപ്പിച്ചു

Posted on: 12 Aug 2015നീലേശ്വരം: രണ്ടുദിവസങ്ങളിലായി കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത് വിവാദമായ കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെ പാമ്പങ്ങാനം-കൊട്ടമടല്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജിന്റെ ശിലാഫലകം പെയിന്റ് ഒഴിച്ച് നശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്ത ബ്രിഡ്ജിന്റെ ശിലാഫലകമാണ് ചൊവ്വാഴ്ച രാവിലെ പെയിന്റ് ഒഴിച്ചനിലയില്‍ കണ്ടത്.
ശനിയാഴ്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണനാണ് ആദ്യം ഉദ്ഘാടനം ചെയ്തത്. ഫലകം നശിപ്പിച്ചത് കോണ്‍ഗ്രസുകാരാണെന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും ആരോപിച്ചു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സി.പി.എം. ബിരിക്കുളം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ഭാസ്‌കരന്‍, പി.പദ്മനാഭന്‍, പി.വി.ചന്ദ്രന്‍, ടി.എ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം. കൊട്ടമടല്‍ ബ്രാഞ്ചും പ്രതിഷേധിച്ചു. ഇ.എം.എസ്. കലാവേദി പ്രതിഷേധിച്ചു. അനൂപ് പെരിയല്‍, എന്‍.വിനോദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod