കുട്ടികള്‍ക്ക് ജനമൈത്രി പോലീസിന്റെ നീന്തല്‍പരിശീലനം
Posted on: 12 Aug 2015
നീലേശ്വരം: പള്ളിക്കര കോസ്!!മോസ് ക്ലബ്ബും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ അക്വാട്ടിക് അസോസിയേഷനും ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ 15 മുതല്‍ നീന്തല്‍പരിശീലനം നടത്തും. നീലേശ്വരം പള്ളിക്കര മാളിയേക്കല്‍ വലിയ കുളത്തിലാണ് പരിശീലനം നല്‍കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന് ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ള 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 13-നുമുമ്പ് പള്ളിക്കര കോസ്മോസ് ക്ലബ് ഓഫീസുമായോ 9446393382, 9495150789 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.