വെള്ളരിക്കുണ്ട് റോട്ടറി ക്ലബ് സംസ്‌കൃതപഠന കേന്ദ്രം തുടങ്ങുന്നു

Posted on: 12 Aug 2015വെള്ളരിക്കുണ്ട് : റോട്ടറി ക്ലബ് വെള്ളരിക്കുണ്ട് വിശ്വസംസ്‌കൃത പ്രതിഷ്ഠാനുമായി ചേര്‍ന്ന് സംസ്‌കൃതപഠന കേന്ദ്രം തുടങ്ങുന്നു. 29-ന് ശ്രാവണപൂര്‍ണിമയില്‍ ഇതിന്റെ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15 വയസ്സിനുമേലുള്ളവര്‍ക്കാണ് സൗജന്യ സംസ്‌കൃതപഠനത്തിനുള്ള അവസരം ലഭിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍: 9446439161.
നാലുലക്ഷംരൂപ വീതം ചെലവില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ രണ്ടു സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറിയൊരുക്കും . റോട്ടറി ഗ്ലോബല്‍ ഫണ്ടില്‍നിന്നാണ് ഈ തുക ലഭിക്കുന്നത്. 10 വിദ്യാര്‍ഥികളുടെ എന്‍ജിനീയറിങ് പഠനച്ചെലവ് വഹിക്കാനും തീരുമാനമുണ്ട്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. സോജന്‍ കുന്നേല്‍, വൈസ് പ്രസിഡന്റ് ജോയി മൈക്കിള്‍, സെക്രട്ടറി അനീഷ് സൈമണ്‍, എം.എം.മാത്യു, സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod