ക്ഷേത്രഭണ്ഡാരം കവര്‍ച്ച: പ്രതി അറസ്റ്റില്‍
Posted on: 12 Aug 2015
മഞ്ചേശ്വരം: മഞ്ചേശ്വരം പാവൂരിലെ ക്ഷേത്രഭണ്ഡാരം കവര്‍ച്ചചെയ്ത കേസിലെ പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. പാവൂരിലെ സന്തോഷ്(30) ആണ് അറസ്റ്റിലായത്. മെയ് 12-ന് ബജാല്പൊയ്യ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്ന കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഭണ്ഡാരം കവരുന്ന രംഗം സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.