കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Posted on: 12 Aug 2015
നീലേശ്വരം: കന്നട കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. പ്രസിഡന്റ് കുഞ്ഞിരാമന് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.അനന്തന് നമ്പ്യാര്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന് നന്പ്യാര്, പി.വി.ഗോവിന്ദന്, എച്ച്.ലക്ഷ്മണ ഭട്ട്, കെ.ജനാര്ദനന്, സി.വി.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
നഗരസഭാസ്പത്രി നിലനിര്‍ത്തണം
നീലേശ്വരം: നഗരസഭയുടെ കീഴില്‍ കടിഞ്ഞിമൂലയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആസ്പത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ കരാര്‍ കാലാവധി അവസാനിപ്പിച്ചതിനാല്‍ മറ്റൊരു കെട്ടിടം കണ്ടെത്തി നിലനിര്‍ത്തണമെന്ന് കൊട്ടറ ജ്വാല കൈരളി പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. പി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. സി.ഭരതന്, കെ.രൂപേഷ്, പി.ഷാജി എന്നിവര്‍ സംസാരിച്ചു.
സൗജന്യ മെഡിക്കല്‍ക്യാമ്പ്
നീലേശ്വരം: നോര്‍ത്ത് ലയണ്‍സ് ക്ലബ്, എന്‍.എസ്.സി. ബാങ്ക് റോഡ് റസിഡന്റ്സ് അസോസിയേഷന്, നീലേശ്വരം ഗവ. ഹോമിയോ ആസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കല്‍ക്യാമ്പ് നടത്തി. മഴക്കാല രോഗപ്രതിരോധമരുന്നുകള് വിതരണംചെയ്തു. നഗരസഭാംഗം ഇ.ഷജീര്‍ ഉദ്ഘാടനംചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. ടി.വി.വിജയന്, ഡോ. പി.പി.രതീഷ്, ഇ.രാധാകൃഷ്ണന് നമ്പ്യാര്‍, പി.വി.ശ്രീധരന്, പി.കെ.ബാലന്, സി.സതീശന് എന്നിവര്‍ സംസാരിച്ചു.
ലഹരിവിരുദ്ധസെമിനാര്
നീലേശ്വരം: പടന്നക്കാട് നെഹ്രു കോളേജ് എന്‍.സി.സി., എന്‍.എസ്.എസ്. യൂണിറ്റുകള്‍ കേരള സംസ്ഥാന യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണസെമിനാര്‍ നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥ് ഉദ്ഘാടനംചെയ്തു. എന്‍.സി.സി. ഓഫീസര്‍ ലഫ്. നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. എം.അനൂപ്കുമാര്‍, പി.വി.സ്വാതി, കെ.ഭാവന എന്നിവര്‍ സംസാരിച്ചു.
രാമായണപാരായണം
നീലേശ്വരം: കിണാവൂര്‍ എന്‍.എസ്.എസ്. കരയോഗം രാമായണപാരായണവും വാര്‍ഷിക ജനറല്‍ബോഡിയോഗവും 16-ന് കരയോഗത്തില്‍ നടക്കും. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് രാമായണപാരായണം തുടങ്ങും. യൂണിയന് സെക്രട്ടറി ആര്.മോഹന്‍കുമാര്‍ ഉദ്ഘാടനംചെയ്യും. കരയോഗം പ്രസിഡന്റ് എം.സി.നാരായണന് നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഉന്നതവിജയികളെ ഉപഹാരം നല്കി അനുമോദിക്കും. വിവിധ മത്സരങ്ങളും നാടന്‍കലാമേളയും ഉണ്ടായിരിക്കും.