നേട്ടവും കോട്ടവും മൊഗ്രാല്‍-പുത്തൂരില്‍ ചര്‍ച്ചാവിഷയം കുടിവെള്ളവും കൃഷിയും
Posted on: 12 Aug 2015
മൊഗ്രാല്‍-പുത്തൂര്‍: ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്ന മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു. പിന്നീട് തുടര്‍ച്ചയായി മുസ്ലിം ലീഗാണ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. തീരദേശമേഖലയോടുചേര്ന്ന പ്രദേശങ്ങളാണ് പഞ്ചായത്തിന്റെ ഏറിയഭാഗവും. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയും കവുങ്ങ്, തെങ്ങ്, പച്ചക്കറിക്കൃഷി ഉള്‍ക്കൊള്ളുന്ന മേഖലയുമാണ് പഞ്ചായത്തിലുള്ളത്. പ്രധാന പ്രതിപക്ഷമായി ബി.ജെ.പി.യാണുള്ളത്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത പ്രദേശമാണ് മൊഗ്രാല്‍-പുത്തൂര്‍.
ഭരണം നിലനിര്‍ത്തും -നജ്മ അബ്ദുള്‍ഖാദര്‍
(മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്)
* ക്ഷയരോഗികള്‍ക്ക് സമ്പൂര്‍ണ പെന്ഷന് അനുവദിച്ചു
* ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് മൂന്നാമതായി ലഭിച്ച പഞ്ചായത്ത്
* 23 അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുകയും ശിശു സൗഹൃദമാക്കുകയുംചെയ്തു
* അഞ്ചുവര്‍ഷ കാലയളവില്‍ ഭവനരഹിതര്‍ക്കായി 195 വീടുകള്‍ പണിതുനല്കി.
* കവുങ്ങ്, തെങ്ങ്, പച്ചക്കറി കൃഷിക്കായി പ്രത്യേക പാക്കേജ് നടപ്പാക്കി.
* ഗ്രാമീണറോഡുകള്‍ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി
* പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചു
* സമഗ്രമായ കുടിവെള്ളപദ്ധതി ആവിഷ്കരിച്ചു
ഭരണകര്‍ത്താക്കളും മണല്‍ മാഫിയകളും തമ്മില്‍ ധാരണ
(എം.സുധാമ ഗൊസാഡ -ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്)
*പഞ്ചായത്ത് ഭരണകര്‍ത്താക്കളും മണല്‍ മാഫിയയും കൂട്ടുകെട്ടില്‍
* തീരദേശമേഖലയില്‍ ക്രിയാത്മകമായി ഒരു പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കിയില്ല
* പട്ടികജാതി/പട്ടികവര്‍ഗ കോളനികള്‍ക്കായുള്ള പദ്ധതികള്‍ അട്ടിമറിച്ചു.
* കുടിവെള്ളക്ഷാമം പരിഹരിക്കാനായി നടപടികളെടുത്തില്ല
* തെരുവുവിളക്കുകള്‍ സ്ഥാപിച്ചില്ല
ജനസംഖ്യ- 19,891
വിസ്തീര്‍ണം-14.23 ച.കി.മീ.
വാര്‍ഡുകള്‍-15
മുസ്ലിം ലീഗ്-11
ബി.ജെ.പി.-4