കരിച്ചേരിയില്‍ ഖാദി നൂല്നൂല്പുകേന്ദ്രം
Posted on: 12 Aug 2015
പൊയിനാച്ചി: പയ്യന്നൂര്‍ ഖാദി വ്യവസായബോര്ഡിന്റെ സഹകരണത്തോടെ ഖാദി നൂല്നൂല്പുകേന്ദ്രം തുടങ്ങും. ഈ പദ്ധതിയിലൂടെ 20 യുവതികള്‍ക്ക് ജോലി ലഭിക്കും. ഖാദികേന്ദ്രത്തിന്റെ ഉദ്ഘാടനം 17-ന് 11.30ന് കേരള ഖാദി ഗ്രാമ വ്യവസായ വികസനബോര്‍ഡ് വൈസ് ചെയര്മാന് കെ.പി.നൂറുദ്ദീന്‍ നിര്‍വഹിക്കും. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുനൂച്ചി കുഞ്ഞിരാമന് അധ്യക്ഷത വഹിക്കും. അപേക്ഷ സമര്‍പ്പിച്ചവരുടെ അഭിമുഖം 13-ന് 11 മണിക്ക് കലാ കേന്ദ്രത്തില്‍ നടക്കും.
മഹാലക്ഷ്മിപുരത്ത് വാവുബലിക്ക് സൗകര്യം
പൊയിനാച്ചി: ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദിനി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ത്രിവേണി സംഗമത്തില്‍ കര്‍ക്കടകവാവ് പ്രമാണിച്ച് 14-ന് ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കും. രാവിലെ ഏഴിന് ചടങ്ങുകള്‍ തുടങ്ങും. ഫോണ്‍: 9446367030.
ഇന്ദിരാപുരസ്കാരം നല്‍കും
പൊയിനാച്ചി: കരിച്ചേരി പ്രിയദര്ശിനികലാകേന്ദ്രം പരിധിയില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ഉത്രാടം നാളില്‍ ഓണാഘോഷപരിപാടിയുടെ സാംസ്കാരികസമ്മേളനത്തില്‍ ഇന്ദിരാ പുരസ്കാരവും കാഷ് അവാര്‍ഡും നല്‍കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഫോട്ടോ, മാര്ക്ക്ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവസഹിതം കലാകേന്ദ്രം ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 9946531775, 9447855528.
രാമായണപാരായണ സമാപനവും നിറപുത്തരിയും
പൊയിനാച്ചി: കരിച്ചേരി വിളക്കുമാടം ക്ഷേത്രത്തില്‍ രാമായണപാരായണ മാസാചരണത്തിന്റെ സമാപനവും നിറപുത്തരിയും 16-ന് രാവിലെ 10ന് നടക്കും. രാമായണപ്രശ്നോത്തരി, പാരായണമത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനം നല്‍കും.