പ്രതിഷേധക്കനല്‍... കാഞ്ഞങ്ങാട് മനുഷ്യമതിലായി
കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം. നടത്തിയ ജനകീയ പ്രതിരോധം കാഞ്ഞങ്ങാട്ട് അക്ഷരാര്‍ഥത്തില്‍ മനുഷ്യമതിലായി. നീലേശ്വരം, കാഞ്ഞങ്ങാട് ഏരിയയിലെ പ്രവര്‍ത്തകരും അനുഭാവികളുമാണ് കാഞ്ഞങ്ങാട് മേഖലയില്‍ പ്രതിരോധത്തിനെത്തിയത്.
ബസ്സ്റ്റാന്‍ഡ് മുതല്‍ പൂച്ചക്കാട് വരെയുള്ള ഏഴുകിലോമീറ്റര്‍ ദൂരത്തിലായി കാഞ്ഞങ്ങാട് ഏരിയയില്‍ ഉള്‍പ്പെട്ടവര്‍ അണിനിരന്നു. നീലേശ്വരം ഏരിയയിലുള്ളവരുടെ നിര കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് വരെയെത്തി. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ബാലകൃഷ്ണന്, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.നാരായണന്, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.വി.രമേശന്, ഡോ. പി.അശോകന്, മാട്ടുമ്മല്‍ ഹസന്, ചരിത്രകാരന് ഡോ. സി.ബാലന്, എഴുത്തുകാരന് പി.വി.കെ.പനയാല്‍, കൃഷ്ണന് കുട്ടമത്ത്, അരവിന്ദന് മാണിക്കോത്ത്, എ.വി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. പി.കെ.നിഷാന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചിത്താരി ചാമുണ്ഡിക്കുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ദാമോദരന്‍ തണ്ണോട്ട് അധ്യക്ഷതവഹിച്ചു. പി.രാധാകൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ദാമോദരന്‍, ബി.ബാലകൃഷ്ണന്, എം.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മഡിയനില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്, ജില്ലാ കമ്മിറ്റിയംഗം എം.പൊക്ലന്‍, എ.വി.സഞ്ജയന് എന്നിവര്‍ സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് പ്രതിജഞ ചൊല്ലിക്കൊടുത്തു. ചേറ്റുകുണ്ടില്‍ ടി.വി.കരിയന്‍, കെ.കുഞ്ഞിക്കണ്ണന്, എ.വി.കുഞ്ഞമ്പു, രാജേഷ് പന്നിക്കുന്ന് എന്നിവര്‍ സംസാരിച്ചു. മാണിക്കോത്ത് സി.പി.എം. ഏരിയാ സെക്രട്ടറി പി.നാരായണന്, കാറ്റാടി കുമാരന്, പി.കെ.കണ്ണന് എന്നിവര്‍ സംസാരിച്ചു.