ശുചിത്വ കാമ്പയിന്‍ തുടങ്ങി

Posted on: 12 Aug 2015



കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വ കാമ്പയിന്‍ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് മാധവ ഉദ്ഘാടനം ചെയ്തു. രവീന്ദ്ര റൈ അധ്യക്ഷത വഹിച്ചു. വാര്‍ഡ്തല ശുചിത്വസമിതിയുടെ നേതൃയോഗം വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചു.

പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്:
സംസ്ഥാന സര്‍ക്കാര്‍ ബോണസ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കെ.സതീശന്‍, ബി.രാധാകൃഷ്ണന്‍, സി.ജനാര്‍ദനന്‍, എം.സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.
കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധനയില്ലാതെ ബോണസ് പ്രഖ്യാപിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് എന്‍.ജി.ഒ. സംഘ് പ്രവര്‍ത്തകര്‍ സിവില്‍സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധപ്രകടനം നടത്തി. കെ.രഞ്ജിത്ത്, എം.ഗംഗാധര, എം.നാരായണ എന്നിവര്‍ സംസാരിച്ചു

അനുശോചിച്ചു

പാണ്ടി:
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍കലാം, അഖിലകേരള യാദവസഭ രക്ഷാധികാരി സത്യനാരായണ ബദിയഡുക്ക, യാദവസഭ പഞ്ചായത്ത് കമ്മിറ്റി രക്ഷാധികാരി അത്തനാടി ഗോപാലന്‍ മണിയാണി, പ്രദേശിക കമ്മിറ്റി ഉപാധ്യക്ഷന്‍ സുധാകരന്‍ ബയല്‍ എന്നിവരുടെ നിര്യാണത്തില്‍ യാദവസഭ പാണ്ടി ബയല്‍ പ്രാദേശിക കമ്മിറ്റി അനുശോചിച്ചു. സപ്തബംര്‍ അഞ്ചിന് കൃഷ്ണാഷ്ടമി നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കാലാകായിക പരിപാടികളോടെ ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു.

More Citizen News - Kasargod