കമ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം
Posted on: 12 Aug 2015
കാസര്‍കോട്: ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നഗരസഭയില്‍ കമ്യൂണിറ്റി ഓര്‍ഗനൈസറെ നിയമിക്കുന്നു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം, സാമൂഹികപ്രവര്‍ത്തന മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്ത് 17-ന് മുമ്പ് സെക്രട്ടറി, കാസര്‍കോട് മുനിസിപ്പാലിറ്റി, കാസര്‍കോട് എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ ക്ഷണിച്ചു
ഉദുമ: പടിഞ്ഞാര്‍ ഒദവത്ത് ചൂളിയാര്‍ ഭഗവതിക്ഷേത്ര കഴകത്തില്പ്പെട്ട അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള മക്കള്‍ക്ക് ക്ഷേത്ര യു.എ.ഇ. കമ്മിറ്റി വര്‍ഷംതോറും നല്കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരള, സി.ബി.എസ്.ഇ. സിലബസുകളില്‍ അഞ്ച്, 10, പ്ലസ് ടു ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയാണ് പരിഗണിക്കുന്നത്. അപേക്ഷകള്‍ ആഗസ്ത് 20-ന് മുമ്പ് ക്ഷേത്ര ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9495573176, 9744356971.
കുടുംബശ്രീ വാര്‍ഷികാഘോഷം
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷം പ്രസിഡന്റ് നജ്മ അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. സുനന്ദ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഗഫൂര്‍, മുജീബ്, റഫീഖ്, ഉദയാനന്ദന്‍, മിസ്രിയ, അഷ്റഫ് അലി, സുഗുണകുമാര്‍, രാജീവ് ഷെട്ടി എന്നിവര്‍ സംസാരിച്ചു.
ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കണം
കാസര്‍കോട്: പഞ്ചായത്തുകളിലെ അഫിലിയേറ്റഡ് ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ നല്കാന് ഫണ്ട് അനുവദിക്കണമെന്നും പത്രമാസികകള്‍ സൗജന്യമായി ലഭ്യമാക്കണമെന്നും ചെമ്മനാട് പഞ്ചായത്ത്തല ലൈബ്രറി നേതൃസമിതി ആവശ്യപ്പെട്ടു. പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി.ബാലന് അധ്യക്ഷത വഹിച്ചു. രാഘവന്, പി.ചാത്തുക്കുട്ടി നായര്‍, കെ.രവീന്ദ്രന്, എം.കൃഷ്ണന് മുണ്ട്യക്കാല്‍, കെ.കെ.ശ്രീലത, വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വിേനാദ്കുമാര് !(കണ്), കെ.രാജന് !(ജോ. കണ്).
അധ്യാപക ശാക്തീകരണ ക്യാമ്പ്
അതൃക്കുഴി: വിദ്യാര്‍ഥികള്‍ക്ക് കായിക വിദ്യാഭ്യാസം നല്‍കുന്നതിന് അതൃക്കുഴി ജി.എല്‍.പി. സ്കൂളില്‍ അധ്യാപക ശാക്തീകരണ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. ടി.എം.മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സി.വി.കണ്ണന്, മുഹമ്മജലി, കെ.റോജ, പരമേശ്വര നായക്, ഒ.ചിത്ര എന്നിവര്‍ സംസാരിച്ചു.