കൊയോങ്കര സ്കൂളില്‍ സമൂഹവിരുദ്ധരുടെ ശല്യം
Posted on: 12 Aug 2015
തൃക്കരിപ്പൂര്‍: കൊയോങ്കര നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി. സ്കൂളില്‍ സമൂഹവിരുദ്ധരുടെ ശല്യം. കുടിവെള്ള ടാപ്പുകള്‍ തകര്‍ക്കുക, മൂത്രപ്പുരയുടെ വാതില്‍ നശിപ്പിക്കുക, കുട്ടികളുടെ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബോര്‍ഡുകള്‍ കീറി നശിപ്പിക്കുക തുടങ്ങിയവയാണ് ദിവസങ്ങളായി സ്കൂളില്‍ സമൂഹവിരുദ്ധര്‍ നടത്തുന്നത്. സ്കൂള്‍ ചുമരുകളില്‍ അശ്ലീല വാക്കുകള്‍ എഴുതുകയും ചെയ്യുന്നു. നാട്ടുകാരുടെയും അധികൃതരുടെയും ജാഗ്രതയും പ്രതിഷേധവും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് സ്കൂള്‍ പി.ടി.എ. യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് കെ.ശശി അധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രന്, കെ.പത്മനാഭന്, കെ.പി.സുനില്‍ കുമാര്‍, പി.ശങ്കരന്‍കുട്ടി, ടി.പ്രസീത, പ്രഥമാധ്യാപിക കെ.പ്രേമലത എന്നിവര്‍ സംസാരിച്ചു.