കാറ്റില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണു

Posted on: 12 Aug 2015



തൃക്കരിപ്പൂര്‍: ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. മൈത്താണി വയലിലൂടെയുള്ള പൊതുവഴിക്കരികിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിന് മുകളിലേക്ക് കാറ്റില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഇതിലൂടെ പാലുമായി ക്ഷീരകര്‍ഷകര്‍ വരുന്ന സമയമായിരുന്നു. മൈത്താണിയിലെ കര്‍ഷകന്‍ പരങ്ങേന്‍ സദാനന്ദന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചതിനാല്‍ അപകടം ഒഴിവായി.

More Citizen News - Kasargod