സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Posted on: 12 Aug 2015കാസര്‍കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോബ് ക്ലബ്ബുകള്‍ തുടങ്ങാനുദ്ദേശിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സപ്തംബര്‍ നാല് വരെ അപേക്ഷ നല്കാം.

ജോബ് ക്ലബ്ബില്‍ പരമാവധി വായ്പ 10 ലക്ഷം രൂപ ലഭിക്കും. സബ്‌സിഡി പരമാവധി രണ്ട് ലക്ഷം അനുവദിക്കും. പ്രായം 21നും 40 നും മധ്യേ. പട്ടികജാതി-വര്‍ഗ അംഗപരിമിത ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും കേരളത്തിലെ മറ്റു പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കുറവായിരിക്കണം. കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ ദ രജിസ്‌ട്രേഡ് അണ്‍ എംപ്ലോയ്ഡ് (കെസ്‌റു) പദ്ധതിക്ക് ഒരു ലക്ഷം രൂപയാണ് വായ്പ.

പരമാവധി 20,000 രൂപ സബ്‌സിഡി നല്‍കും . പ്രായം 21നും 50 നും മധ്യേ. കുടുംബവാര്‍ഷിക വരുമാനം 40,000 രൂപയില്‍ കുറവായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നീ ഓഫീസുകളില്‍ ബന്ധപ്പെടണം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസര്‍കോട് ഫോണ്‍ 04994 255582, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗ് 04672 209068.

More Citizen News - Kasargod