സ്വാതന്ത്ര്യദിന പരേഡ് യൂണിഫോം റിഹേഴ്‌സല്‍ നാളെ

Posted on: 12 Aug 2015കാസര്‍കോട്: സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്‌സല്‍ തുടങ്ങി. രണ്ടുദിവസമായി നടക്കുന്ന റിഹേഴ്‌സലിനുശേഷം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് യൂണിഫോം റിഹേഴ്‌സല്‍ നടക്കും. പരേഡില്‍ സായുധപോലീസ്, ലോക്കല്‍ പോലീസ്, വനിതാപോലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി. സീനിയര്‍, ജൂനിയര്‍ ഡിവിഷന്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് പ്ലാറ്റൂണുകള്‍ അണിനിരക്കും. 30 പേര്‍ ഉള്‍പ്പെടുന്നതായിരിക്കും ഒരു പ്ലാറ്റൂണ്‍. കാസര്‍കോട് ഗവ. കോളേജ്, പടന്നക്കാട് നെഹ്രു കോളേജ്, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ-2, പെരിയ നവോദയ വിദ്യാലയ, രാജാസ് ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂള്‍, ചട്ടഞ്ചാല്‍ സ്‌കൂള്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്., പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ചിന്മയ വിദ്യാലയ, ജയ്മാതാ സ്‌കൂള്‍, ജി.എച്ച്.എസ്.എസ്. ബല്ല, കോടോത്ത് ജി.എച്ച്.എസ്.എസ്. തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരേഡില്‍ അണിനിരക്കും.

More Citizen News - Kasargod