പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മോക്ഡ്രില്‍ 20-ന് മഞ്ചേശ്വരത്ത്
Posted on: 12 Aug 2015
കാസര്‍കോട്: ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതല മോക്ഡ്രില്‍ ആഗസ്ത് 20-ന് മഞ്ചേശ്വരം പഞ്ചായത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അവലോകനയോഗം കളക്ടറേറ്റില്‍ നടന്നു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന് കമ്മീഷനാണ് മഞ്ചേശ്വരം മോക്ഡ്രില്ലിനായി തെരഞ്ഞെടുത്തത്. ആധുനികരീതിയിലുള്ള മള്ട്ടികോഡ് ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരം വോട്ടിങ് മെഷീന് ഉപയോഗിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമുള്ള ആശങ്ക അകറ്റാനാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ രണ്ട് ബുത്തുകളിലായിരിക്കും മോക്ഡ്രില്‍ സംഘടിപ്പിക്കുക. മള്ട്ടികോഡ് വോട്ടിങ് മെഷീനില്‍ മൂന്ന് വോട്ടിങ് മെഷീനുകളാണ് ഉണ്ടായിരിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി ഒരുവോട്ടര്‍ മൂന്നുമെഷീനിലും ഓരോതവണ പ്രസ്ചെയ്ത് വോട്ട് രേഖപ്പെടുത്തണം. മൂന്ന് മെഷീനിലും അമര്ത്തിയാല്മാത്രമേ വോട്ട് പൂര്‍ണമാവുകയുള്ളൂ. മൂന്നുവോട്ട് ചെയ്യാന്‍ താത്പര്യമില്ലാത്ത വോട്ടര്‍ ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ടതുണ്ട്. വോട്ടര്‍ എന്‍ഡ്ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ ഈ ബട്ടണ്‍ അമര്‍ത്തണം. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നോട്ട ബട്ടണ്‍ ഉണ്ടായിരിക്കില്ല. പുതിയ വോട്ടിങ് മെഷീന് പരിചയപ്പെടുത്തുന്നതിനായി ഇലക്ഷന് കമ്മീഷന് ബാനറുകളും നോട്ടീസുകളും മൈക്ക് അനൗണ്‍സ്മെന്റും നടത്തും.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍.ദേവീദാസ്, ഡോ. എം.സി.റെജില്‍, ബി.അബ്ദുള്‍നാസര്‍ എന്നിവര്‍ പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.മുഹമ്മദ് നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തുമമ.