തൊഴില്‍ പരിശീലനം തുടങ്ങി
Posted on: 12 Aug 2015
ചിറ്റാരിക്കാല്‍: കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിന്റെ സാമൂഹികസേവനകേന്ദ്രം, കടുമേനി ഫ്രന്‍ഡ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്്സ് ക്ലബ്ബില്‍ നടത്തുന്ന തൊഴില്‍ പരിശീലനത്തിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന് എം.എല്‍.എ. നിര്‍വഹിച്ചു. കെ.പി.നാരായണന് അധ്യക്ഷതവഹിച്ചു. ജോണ്‍ ബ്രിട്ടോ, സിജു ചെല്ലംതറ, സി.പി.അപ്പുക്കുട്ടന് നായര്‍, അഫ്സത്ത് എന്നിവര്‍ സംസാരിച്ചു.