ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മോഷണം

Posted on: 11 Aug 2015നീലേശ്വരം: ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍നിന്ന് നാലായിരത്തോളം രൂപ മോഷ്ടിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു മോഷണം. ഓഫീസ് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ഓഫീസിന്റെ മേശയില്‍ സൂക്ഷിച്ചിരുന്ന രൂപയാണ് നഷ്ടപ്പെട്ടത്. പാചകപ്പുരയില്‍ കടന്ന മോഷ്ടാവ് അവിടെനിന്നെടുത്ത ചട്ടുകം ഉപയോഗിച്ചാണ് ഓഫീസിന്റെ പൂട്ട് പൊളിച്ചത്. നാല് മുറികളുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. പ്രധാന മുറിയുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും കഴിയാത്തതിനാല്‍ കൂടുതല്‍ നഷ്ടം സംഭവിച്ചില്ല. ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് പൂട്ട് പൊളിച്ചത് കണ്ടത്. വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്കി. എസ്.ഐ. കെ.വി.ഗംഗാധരന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു.

More Citizen News - Kasargod