അക്രമത്തില്‍ പ്രതിഷേധിച്ചു
Posted on: 11 Aug 2015
നീലേശ്വരം: പാമ്പങ്ങാനം ക്രോസ്ബാര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനുശേഷം തിരിച്ചുപോവുകയായിരുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബാബു കോഹിനൂരിനെ ബിരിക്കുളത്ത് വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ കിനാനൂര്‍-കരിന്തളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് സി.വി.ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.കെ.നാരായണന്, സി.വി.ഭാവനന്‍, കെ.കുഞ്ഞിരാമന്, ഇ.തമ്പാന് നായര്‍, കെ.പി.ബാലകൃഷ്ണന്, വി.ശശീന്ദ്രന്, ദിനേശന് പെരിയങ്ങാനം, വി.കൃഷ്ണന്, ബാബു ചേമ്പേന തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.വി.ജയകുമാര്‍ അധ്യക്ഷതവഹിച്ചു. ശ്രീജിത്ത് ചോയ്യങ്കോട്, ടി.വി.രാജന്, രന്ജു കുര്യന് എന്നിവര്‍ സംസാരിച്ചു.