മഴയത്ത് കേബിള്‍ കുഴിയെടുക്കല്‍; നഗരം ചെളിക്കുളമായി
Posted on: 11 Aug 2015
കാഞ്ഞങ്ങാട്: ടെലിഫോണ്‍ കേബിളിടുന്നതിന് റോഡ് കുത്തിപ്പൊളിച്ചെടുത്ത കുഴികള്‍ കാഞ്ഞങ്ങാട് നഗരത്തെ ചെളിക്കുളമാക്കി. പൂര്‍ണമായും നികത്താത്ത കുഴികളും മണ്‍കൂനകളുമാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നത്.
കോട്ടച്ചേരി ചന്ദ്രഗിരി ബസ്സ്റ്റോപ്പില്‍ മുഴുവനായും തിങ്കളാഴ്ചപെയ്ത കനത്ത മഴയില്‍ ചെളിനിറഞ്ഞു. സമീപത്തെ ഓട്ടോസ്റ്റാന്ഡിനോട്ചേര്ന്ന മൂടിയ കേബിള്‍കുഴികള്‍ മഴവെള്ളം ഒലിച്ചിറങ്ങി വീണ്ടും കുഴികളായി മാറി. അടുത്തിടെ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് ഓട്ടോസ്റ്റാന്‍ഡിലെ കുഴികള്‍ നികത്തിയിരുന്നത്.
മീന്മാര്ക്കറ്റ് വഴിയിലും വെള്ളംഒലിച്ചിറങ്ങി കുഴികള്‍ രൂപംകൊണ്ടു. കുഴികള്‍ക്കരികില്‍ മരച്ചില്ലകള്‍ കുത്തിനിര്‍ത്തിയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്ക് അപായസൂചന നല്‍കിയത്.