സുഭാഷ്ക്ലബ്ബിന് നേരെ അക്രമം
Posted on: 11 Aug 2015
തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ സുഭാഷ്ക്ലബ്ബിനുനേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ എടാട്ടുമ്മലില്‍ നടന്ന സര്‍വകക്ഷി പൊതുയോഗം പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന എടാട്ടുമ്മലില്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്റെഭാഗമായാണ് അക്രമമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ.വി.ശശി അധ്യക്ഷതവഹിച്ചു. ജനതാദള്‍ (യു) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി.കോരന് മാസ്റ്റര്‍, പി.കുഞ്ഞിക്കണ്ണന് (കോണ്‍.), മനോഹരന് കൂവാരത്ത് (ബി.ജെ.പി.), ടി.വി.ബാലകൃഷ്ണന്, കെ.വി.ഗോവിന്ദന്, പി.രാജന് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.