സുഭാഷ് ക്ലബ്ബിന് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ചു

Posted on: 11 Aug 2015



തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് നേരെ നടന്ന അക്രമത്തില്‍ ജനതാദള്‍ (യു) തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ക്ലബ്ബിനുനേരെ തുടര്‍ച്ചയായി നടക്കുന്ന അതിക്രമം എടാട്ടുമ്മല്‍ പ്രദേശത്ത് സംഘര്‍ഷം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ടി.വി.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.ശ്രീധരന്‍, പി.തമ്പാന്‍ നായര്‍, കെ.പദ്മനാഭന്‍, സി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod