സി.പി.ഐ. കാല്‍നടജാഥ സമാപിച്ചു

Posted on: 11 Aug 2015നീലേശ്വരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സി.പി.ഐ. നീലേശ്വരം ലോക്കല്‍ കമ്മിറ്റി നടത്തിയ കാല്‍നടജാഥ സമാപിച്ചു. കടിഞ്ഞിമൂലയില്‍ നടന്ന ചടങ്ങില്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വി.സി.ജോസഫ് അധ്യക്ഷതവഹിച്ചു. രമേശന്‍ കാര്യങ്കോട്, എം.അസിനാര്‍, എ.അമ്പൂഞ്ഞി, പി.വിജയകുമാര്‍, പി.ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തില്‍ അഡ്വ. എം.രന്‍ജിത്ത്, രാജേഷ് കുന്നത്ത്, എം.വി.ചന്ദ്രന്‍, എം.അസിനാര്‍, സി.ഗംഗാധരന്‍, കെ.സുധാകരന്‍, പി.വിജയകുമാര്‍, സി.രാഘവന്‍, പി.വി.മിനി, സി.ഭാര്‍ഗവി, ഇ.പുഷ്പകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചിറപ്പുറത്ത് നടന്ന സമാപനസമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എ.നായര്‍ ഉദ്ഘാടനംചെയ്തു. സി.ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. എം.അസിനാര്‍, പി.വിജയകുമാര്‍, സി.രാഘവന്‍, രാജേഷ് കുന്നത്ത്, പി.ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod